ചെങ്ങന്നൂർ: ഗുസ്‌തി താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഗുസ്‌തിതാരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി. താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞവർക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൃത്യനിർവഹണത്തിനിടെ പോലീസ് സാന്നിധ്യത്തിൽ പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിനും ആദരാഞ്ജലികൾ അർപ്പിച്ചു.
ഗാന്ധി പ്രതിമക്ക് മുമ്പിൽ സങ്കടിപ്പിച്ച പരിപാടി പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് ഡോ. ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജിജി എബ്രഹാം കറുകേലിൽ, ഈപ്പൻ നൈനാൻ, അനിയൻ കോളൂത്ര, നിയോജകമണ്ഡലം സെക്രട്ടറി ബ്ലസ്സൻ, മണ്ഡലം പ്രസിഡന്റന്മാരായ ജോസ് പൂവനേത്ത്, സ്റ്റാൻലി ജോർജ്,മോൻസി കുതിരവട്ടം, ശരത് ചന്ദ്രൻ, ഗീവർഗീസ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കുമാരി റ്റി, രശ്മി എന്നിവർ പ്രസംഗിച്ചു.