ദൗത്യനിര്‍വഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടനവുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഒടുവിൽ ദൗത്യനിര്‍വഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടനവുമായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലുമുള്ള പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. സഭാംഗങ്ങള്‍ക്ക് അയച്ച വിടവാങ്ങല്‍ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഭാ നേതൃത്വത്തില്‍നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കത്തില്‍ പരാമർശിക്കുന്നുണ്ട്.
സഭാംഗങ്ങള്‍ക്ക് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നുമാണ് തന്റെ പ്രാര്‍ഥനയെന്നും ആലഞ്ചേരിയുടെ കത്തിൽ പറയുന്നു.

പിന്നാലെ തന്റെ സേവനകാലഘട്ടത്തില്‍ കഴിവുകളും വിഭവങ്ങളും ഉദാരമായി പങ്കുവെച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിനും ഭൂമി വില്‍പ്പന വിവാദങ്ങള്‍ക്കും ഇടയിലായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. സംഭവങ്ങളില്‍ ആലഞ്ചേരിക്കെതിരെ വലിയ രീതിയില്‍ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആലഞ്ചേരിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...