Tuesday, December 5, 2023 11:16 pm

ഇന്ത്യയിലെ ബീച്ചുകളെ പരിചയപ്പെടാം

കൊച്ചി : ബീച്ചുകള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ടെന്‍ഷന്‍ കുറിക്കാന്‍ ബീച്ചില്‍ പോയിരുന്നാല്‍ മതി. കടലിലെ അലകളും കാറ്റും അതിന്‍റെ സൗന്ദര്യവും ആരേയും സന്തോഷിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ധാരാളം ബീച്ചുകള്‍ ഉണ്ട്. അവയെ നമുക്ക് പരിചയപ്പെടാം…

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

രാധാനഗര്‍ ബീച്ച് :
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് രാധാനഗർ ബീച്ച്. 2004-ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ഈ ബീച്ച്, പ്രകൃതിഭംഗിയാല്‍ സ്വര്‍ഗ്ഗീയമാണ്. വജ്രം പോലെ തിളങ്ങുന്ന മണലും ചുറ്റും നിറയുന്ന മരങ്ങളും കൂടാതെ, വിശ്രമിക്കാനായി ബെഞ്ചുകളും കുടിലുകളുമെല്ലാമുണ്ട്. നീന്തല്‍ പഠിക്കാനും ഏറെ അനുയോജ്യമാണ് ഇവിടം.

2. കോൾവ ബീച്ച്, ഗോവ :
ഗോവയില്‍ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ബീച്ചുകളിൽ ഒന്നാണ് കോള്‍വ. ഏകദേശം രണ്ടര കിലോമീറ്റര്‍ നീളമുള്ള ഈ ബീച്ച് ദക്ഷിണ ഗോവയിലാണ് സ്ഥിതിചെയ്യുന്നത്. കുടിലുകൾ, നിശാക്ലബ്ബുകൾ, സുവനീർ സ്റ്റാളുകൾ എന്നിവയെല്ലാം നിറഞ്ഞ ഈ ബീച്ച് കാണാനും അതിസുന്ദരമാണ്. പാരാഗ്ലൈഡിംഗ്, ജെറ്റ് സ്കീയിംഗ്, സ്നോർക്കെല്ലിംഗ്, സ്പീഡ് ബോട്ട് റൈഡ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങൾക്കും കോൾവ ബീച്ച് പ്രശസ്തമാണ്. അതിമനോഹരമായ സൂര്യാസ്തമയക്കാഴ്ച കാണാനും ഒട്ടേറെപ്പേര്‍ ഇവിടെയെത്തുന്നു.

3. ബംഗാരം ദ്വീപ്, ലക്ഷദ്വീപ് :
മരതകനീല നിറമുള്ള വെള്ളവും ശുദ്ധമായ വെള്ളനിറത്തിലുള്ള മണല്‍ നിറഞ്ഞ ബീച്ചുകളും ഉയരമുള്ള ഈന്തപ്പനകളും കൊണ്ട് ചുറ്റപ്പെട്ട ബംഗാരം ദ്വീപ്‌, സുഖകരമായ കാലാവസ്ഥയ്ക്കും സാഹസിക വിനോദങ്ങൾക്കും മനോഹരമായ സൂര്യാസ്തമയങ്ങൾക്കും പേരുകേട്ടതാണ്. അഗത്തി ദ്വീപിൽ നിന്ന് സ്പീഡ് ബോട്ടിൽ 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാം. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലൊന്നാണിത്.

4. മാൽപെ ബീച്ച്, കര്‍ണാടക :

തീരദേശ കർണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിക്ക് സമീപമുള്ള ശാന്തമായ ഒരു ബീച്ച് പട്ടണമാണ് മാൽപെ. കർണാടക സംസ്ഥാനത്തെ ഒരു മത്സ്യബന്ധന തുറമുഖമാണ് ഇത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തെളിമണലും ഇളംകാറ്റില്‍ ആടുന്ന ഈന്തപ്പനകളും തെളിഞ്ഞ നീലാകാശവുമെല്ലാം ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ബാസൽ മിഷൻ സ്ഥാപിച്ച ബലരാമ ക്ഷേത്രവും മാൽപെയിലെ ഏറ്റവും പഴയ ടൈൽ ഫാക്ടറിയും ഇവിടുത്തെ ചില ആകര്‍ഷണങ്ങളില്‍പ്പെടുന്നു. കൂടാതെ പ്രശസ്തമായ പിക്നിക് ദ്വീപായ സെന്‍റ് മേരീസ് ദ്വീപും ഇവിടെനിന്നും അധികം അകലെയല്ല.

5. മുഴപ്പിലങ്ങാട്‌ ബീച്ച്, കണ്ണൂര്‍ :
കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട്. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചും ഇതുതന്നെയാണ്. 5 കിലോമീറ്റർ നീളത്തില്‍ അര്‍ദ്ധചന്ദ്രാകൃതിയില്‍ കിടക്കുന്ന ഈ കടല്‍ത്തീരം കാണാനും അതിമനോഹരമാണ്. ശൈത്യകാലങ്ങളിൽ ധാരാളം ദേശാടന പക്ഷികളും വിരുന്നുവരുന്ന ഈ തീരം, മലയാളികള്‍ തീര്‍ച്ചയായും കാണേണ്ട ഒരിടമാണ്.

6. ധനുഷ്കോടി ബീച്ച്, തമിഴ്നാട് :
രാമേശ്വരം ദ്വീപിന്‍റെ അറ്റത്തായാണ് ധനുഷ്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതാദേവിയെ രക്ഷിക്കാനായി ശ്രീരാമന്‍ പാലം നിര്‍മിച്ച സ്ഥലമാണ് രാമേശ്വരം എന്നാണ് കഥ. ശ്രീലങ്കയിലേക്ക് നീളുന്നതെന്ന് കരുതപ്പെടുന്ന പാറക്കെട്ടുകളും ഇന്തയിലെ നാലു ഹിന്ദുമഹാക്ഷേത്രങ്ങളില്‍ ഒന്നായ രാമനാഥ സ്വാമി ക്ഷേത്രവുമെല്ലാം ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, സ്നോര്‍ക്കലിങ്, കയാക്കിങ്, പാഡില്‍ ബോര്‍ഡിങ് കൈറ്റ് സര്‍ഫിങ് വിനോദങ്ങള്‍ക്കും ഇവിടെ സൗകര്യമുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ ട്രെയിനില്‍ പോയിവരാവുന്ന ഇടംകൂടിയാണ് രാമേശ്വരം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യ സഖ്യത്തിൽ അതൃപ്തി ; നാളെ നടത്താനിരുന്ന വിശാല യോഗം മാറ്റിവെച്ചു

0
ദില്ലി: തെരഞ്ഞെടുപ്പിന് പിന്നാലെ ഉരുണ്ടുകൂടിയ അതൃപ്തിയെ തുടര്‍ന്ന് ഇന്ത്യ സഖ്യം നാളെ...

കേന്ദ്ര കാലാവസ്ഥ അറിയിപ്പ് ; കേരളത്തിൽ ഈ ആഴ്ച 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ...

കേരളത്തില്‍ കൊവിഡ് പടരുന്നു ; നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവെയ്ക്കുന്നു :...

0
കൊച്ചി : സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍...

ബഫര്‍സോണ്‍ : സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചു

0
ദില്ലി: ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍...