Saturday, April 20, 2024 9:56 am

പുതിനയിലയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

For full experience, Download our mobile application:
Get it on Google Play

പലരും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. ഇനി മുതൽ രാവിലെ ഹെൽത്തിയായൊരു പുതിന ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകും. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

Lok Sabha Elections 2024 - Kerala

പുതിനയ്ക്ക് വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും പുതിന അത്യുത്തമമാണ്. വേനൽക്കാലത്ത് പ്രത്യേകിച്ച് പുതിന ഭക്ഷണത്തിൽ ചേർക്കണം….- ന്യൂട്രീഷനിസ്റ്റും ഹെൽത്ത് പ്രാക്ടീഷണറുമായ ശിൽപ അറോറ പറഞ്ഞു.

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് പുതിനയ്ക്ക് കഴിയും. പുതിനയിലെ സജീവ എണ്ണയായ മെന്തോളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് ദഹനക്കേട് ഒഴിവാക്കാനും വയറുവേദനയെ ശമിപ്പിക്കാനും സഹായിക്കുന്നു എന്നാണ് ഡികെ പബ്ലിഷിംഗിന്റെ ‘ഹീലിംഗ് ഫുഡ്‌സ്’ എന്ന പുസ്തകത്തിൽ പറയുന്നത്.

പുതിനയുടെ ഉപയോ​ഗം ആസ്ത്മ രോഗികൾക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിനയുടെ ശക്തവും ഉന്മേഷദായകവുമായ സുഗന്ധം തലവേദന കുറയ്ക്കാൻ സഹായിക്കും. പുതിനയില ചവയ്ക്കുന്നത് അണുനാശിനി ഗുണങ്ങൾ ഉള്ളതിനാൽ മോണരോ​ഗങ്ങളും ദന്തപ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു. ഇത് വായയ്ക്കുള്ളിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും പല്ലിലെ ഫലകങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വിപണിയിലെ പല ടൂത്ത് പേസ്റ്റുകളും പുതിന ചേർക്കുന്നതായി കണ്ട് വരുന്നു.

ശരീരഭാരം കുറയ്ക്കുന്നതിലും പുതിനയ്ക്ക് പങ്കുണ്ട്. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, ഇത് ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിന് പോഷകങ്ങൾ ശരിയായി സ്വാംശീകരിക്കാനും ആഗിരണം ചെയ്യാനും കഴിയുമ്പോൾ മെച്ചപ്പെട്ട മെറ്റബോളിസം ഉണ്ടാകുന്നു. വേഗത്തിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിവിധ പഠനങ്ങൾ അനുസരിച്ച് പുതിന കഴിക്കുന്നത് ഏകാ​ഗ്രത, ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല : ഡി.കെ ശിവകുമാർ

0
ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി...

വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ ; ഇസ്രായേലിന് വീണ്ടും ആയുധം നൽകാൻ ഒരുങ്ങി അമേരിക്ക, പരിഭ്രാന്തിയിൽ...

0
ന്യൂയോർക്ക്: ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാട്...

വധശ്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം

0
പത്തനംതിട്ട : വധശ്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടിയ യുവാവിന് രക്ഷകരായി തെരഞ്ഞെടുപ്പ്...