കേരളത്തിൽ തുലാവർഷം വൈകാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മധ്യ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തിയാർജിച്ച സാഹചര്യത്തിൽ കേരളത്തിൽ തുലാവർഷം വൈകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ശക്തി എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് ശക്തി ശക്തമാവുക. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകാനും ഈ ചുഴലി കാരണമാകും. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷത്തിൽ നല്ല രീതിയിൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. കേരളത്തിൽ ഒക്ടോബർ അവസാനത്തോടെ തുലാവർഷം ശക്തിപ്പെടാനാണ് സാധ്യത. നവംബറിലും ഡിസംബറിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ അടുത്താഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം. ഒക്ടോബർ എട്ടിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. തുലാമാസത്തിൽ ലഭിക്കുന്ന മഴയാണ് തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും. ചിലപ്പോൾ തുലാവർഷം ഒക്ടോബറിൽ തുടങ്ങി ഡിസംബർ വരെ നീണ്ടുനിൽക്കും. ഡിസംബറിൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...