ലൈസൻസ് ; കോന്നി ഗ്രാമപഞ്ചായത്ത് സത്യവിരുദ്ധമായ വാർത്ത നൽകിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : ലൈസൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് സത്യവിരുദ്ധമായ വാർത്ത നൽകിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുമായി ബന്ധപെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പതിനാറാം തീയതി വ്യാഴാഴ്ച രണ്ട് മണിക്ക് കോന്നി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഒരു യോഗം വിളിച്ചിരുന്നു. എന്നാൽ അന്ന് യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ സത്യവിരുദ്ധമായ വാർത്തയാണ് കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനിസാബു നൽകിയിരിക്കുന്നത്. 2000 ൽ പുതുക്കി നിശ്ചയിച്ച തൊഴിൽ കരവും 2020 ൽ പുതുക്കി നിശ്ചയിച്ച ലൈസെൻസ് ഫീസും ഇപ്പോഴും വാസ്തവ വിരുദ്ധമാണ്. 2000 ൽ 30 രൂപ,50 രൂപ ,100 രൂപ എന്നീ ക്രമത്തിൽ ഉണ്ടായിരുന്ന തൊഴിൽ കരം ഇപ്പോൾ എത്ര രൂപയാണ് ഈടാക്കുന്നത് എന്നത് പഞ്ചായത്ത് ബോധ്യപ്പെടുത്താൻ തയ്യാറാകണം. 2017 ൽ ഉണ്ടായിരുന്ന ലൈസൻസ് ഫീസ് എത്രയെന്നും വ്യാപാരികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തണം. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇതിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ കടകൾ അടച്ച് കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും എന്നും വ്യാപാരികൾ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...