ജീവിതമാണ് ലഹരി ; 21 കിലോമീറ്റർ മാരത്തോണിൽ സ്റ്റാറായി കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എല്ലാ മനുഷ്യരും ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് നല്ലതാണെന്ന് കൊച്ചി സിറ്റി കമ്മീഷ്ണർ പുട്ട വിമലാദിത്യ. ജീവിതകാലം മുഴുവൻ ഏതെങ്കിലുമൊരു കായിക വിനോദം പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ 21 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ പോലീസിന് എപ്പോഴും താൽപര്യമുണ്ട്. ലഹരിക്കെതിരെ പോരാട്ടം നടക്കുന്ന സമയമാണിത്. ഡ്രഗ്ഗ് ഉപേക്ഷിക്കാൻ സമൂഹത്തെ പ്രേരിപ്പിച്ചും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിച്ചുമാണ് പോരാട്ടം തുടരുന്നത്. പോലീസ് ടീം എല്ലാ മാരത്തോണുകളിലും പങ്കെടുക്കുന്നുണ്ട്. ഓൾ ഇന്ത്യ പോലീസ് സ്പോർട്സ് മീറ്റ് അടുത്ത് വരികയാണ്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾ നടക്കുന്നത് കൊച്ചിയിലാണ് കമ്മീഷ്ണർ പറഞ്ഞു.

കേരളത്തിൽ ലഹരി കേസുകൾ വർദ്ധിച്ചു വരുന്നുണ്ട്. ജനങ്ങൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട സമയാണ്. കൊവിഡിന് ശേഷം ആളുകൾ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ദിവസവും ചിട്ടയോടെ ആരോഗ്യം പരിപാലിക്കേണ്ടതുണ്ട്. ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിനനുസരിച്ച് വ്യായാമം ക്രമപ്പെടുത്തണം. ചെറുപ്പക്കാർ തങ്ങളുടെ ശ്രദ്ധ ഇത്തരം നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചാൽ നല്ലൊരു ഭാവി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. കൂടാതെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയും ചെയ്യാം. അതിരാവിലെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയാൽ നിങ്ങളുടെ ദിവസങ്ങളെ വിജയകരമാക്കി തീർക്കാൻ സാധിക്കും.

കേരളത്തിൽ കായിക മേഖലയിൽ നിന്നുള്ള ആളുകൾ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണ് ഫെഡറൽ ബാങ്ക് മാരത്തോൺ. അതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കൊച്ചിയിൽ ഓടാനെത്തിയിട്ടുണ്ട്. സമൂഹത്തിന്റെ പല മേഖലയിൽ നിന്നുള്ള ആളുകൾ മാരത്തോണിൽ പങ്കാളികളായിട്ടുണ്ട്. ഐടി മേഖലയിൽ നിന്നുള്ളവരും ബിസിനസ് ചെയ്യുന്നവരും വിദ്യാർത്ഥികളും ഡോക്ടർമാരും അങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരിൽ പലരെയും പരിചയപ്പെടാനും കഴിഞ്ഞു പുട്ട വിമലാദിത്യ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...