Sunday, March 30, 2025 5:15 am

നിരാലംബരും നിര്‍ധനരുമായ പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക ലക്ഷ്യം : ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നിരാലംബരും നിര്‍ധനരുമായ പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്‍, പി.എം.എ.വൈ (ജി) ഭവന പദ്ധതി ഗുണഭോക്താക്കളുടെ അടൂര്‍ നഗരസഭ കുടുംബ സംഗമം അടൂര്‍ ഗവ. യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നിറവേറ്റി കൊടുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഇത് നിറവേറ്റാന്‍ ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ വിപ്ലവകരമായ വികസനമാണ് നടപ്പാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ നാല് മിഷനുകളിലൂടെ സമസ്ഥ മേഖലകളിലും മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആര്‍ദ്രം പദ്ധതിയുടെയും സഹായത്തോടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടൂരില്‍ ആരംഭിക്കാനിരിക്കുന്ന ഓപ്പണ്‍ ജിം ഇതിന് ഉദാഹരണമാണ്. 45000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പുതിയ മുഖം നല്‍കി മുന്നേറാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഹരിത കേരള മിഷന്റെ പ്രവര്‍ത്തനത്തിന്റെയും സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും ഫലമായി ഒരു വര്‍ഷത്തിനുള്ളില്‍ കേരളം കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

130 കുടുംബങ്ങള്‍ക്കാണ് അടൂര്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത മികച്ച നേട്ടമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. ഇതുവഴി നൂറു കണക്കിനാളുകള്‍ക്ക് സേവനം ലഭിച്ചു.

നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ ജി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ സെക്രട്ടറി ആര്‍.കെ ദീപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ഡി രാധാകൃഷ്ണന്‍, ശോഭാ തോമസ്, റ്റി മധു, സൂസി ജോസഫ്, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, നഗരസഭ കൗണ്‍സിലര്‍മാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനു വസന്തന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അടൂര്‍ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി വിവിധ വകുപ്പുകള്‍ ഒരുക്കിയത് മികച്ച സേവനങ്ങള്‍. സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, ഐ.ടി (അക്ഷയ കേന്ദ്രം), ഫിഷറീസ്, വ്യവസായം, പട്ടികജാതി/പട്ടികവര്‍ഗം, ക്ഷീര വികസനം, ആരോഗ്യം, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസനം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സേവനം കുടുംബ സംഗമത്തില്‍ ഒരുക്കിയിരുന്നു.
ശുചിത്വ മിഷന്‍ 20 രൂപ വിലമതിക്കുന്ന തുണി സഞ്ചിയും ശുചിത്വ കലണ്ടറും സൗജന്യമായി വിതരണം ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഒരുക്കി. വിവിധ അപേക്ഷകള്‍ സ്വീകരിക്കല്‍, മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍, വിവിധ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ എന്നിവ റവന്യൂ വകുപ്പ് അദാലത്തില്‍ ലഭ്യമാക്കി. ആധാറാലെ തെറ്റു തിരുത്തല്‍ ഉള്‍പ്പെടെ സേവനങ്ങള്‍ ഐ.ടി (അക്ഷയ) വകുപ്പ് ലഭ്യമാക്കി. അലങ്കാര മത്സ്യ കൃഷി, ജനകീയ മത്സ്യ കൃഷി തുടങ്ങിയ വിഷയങ്ങളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഫിഷറീസ് വകുപ്പ് നല്‍കി. ഫിഷറീസ് വകുപ്പ് 40 ശതമാനം സബ്‌സിഡിയില്‍ ലഭ്യമാക്കുന്ന വിവിധ പദ്ധതികളെകുറിച്ച് ബോധവല്‍ക്കരണവും നടത്തി. കുടുംബ സംഗമത്തില്‍ 60 നഗരസഭ ജീവനക്കാരുടെയും നൂറോളം വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കി.

അടൂര്‍ നഗരസഭയുടെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിവളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരുക്കിയ മാതൃകാ പ്രദര്‍ശന യൂണിറ്റ് ബോധവല്‍ക്കരണം ശ്രദ്ധേയമായി. മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ ഏക പക്ഷി രോഗ നിര്‍ണയ ലബോറട്ടറിയായ തിരുവല്ല മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്നലാബാണ് പക്ഷി പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട വിവരങ്ങളെ കുറിച്ച് വിവരണാത്മക പ്രദര്‍ശനം ഒരുക്കിയത്. കൂടാതെ പശുവളത്തല്‍, ആട് വളര്‍ത്തല്‍, മുട്ട കോഴി വളര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണവും ഒരുക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

0
തിരുവനന്തപുരം : അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ...

സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു

0
കൊല്ലം : കൊല്ലം പനയത്ത് നടന്ന സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. സംഭവത്തിൽ...

മൈലപ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2025-26 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ്...

സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്...

0
പത്തനംതിട്ട : സാമൂഹികനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതി ധനസഹായ തുക വിതരണ ഉദ്ഘാടനം...