ലൗ ജിഹാദ് ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന്  സഭ വ്യക്തമാക്കണം ; ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൗ ജിഹാദ് ആരോപണം ആർഎസ്എസിനെ സഹായിക്കാനേ ഉപകരിക്കുവെന്നും ഇത്തരത്തിലുള്ള ആരോപണം എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ ഉന്നയിച്ചതെന്ന് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.  ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും എ.എ റഹീം പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്.

അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്  ആലഞ്ചേരിയുടെ ഇടയലേഖനം സഭയുടെ കീഴിലുളള പളളികളിൽ വായിക്കാനായി വിതരണം ചെയ്‌തു. ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു. സിനഡ് അനന്തര സര്‍ക്കുലര്‍ എന്നുപേരിട്ട ഇടയലേഖനം ഭൂരിഭാഗം പളളികളിലും വായിച്ചു. വര്‍ധിക്കുന്ന ലവ് ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ലൗ ജിഹാദിനെക്കുറിച്ച് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സഭ ബോധവത്കരിക്കണം. എന്നിങ്ങനെയാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഇടയലേഖനത്തിലെ പരാമര്‍ശങ്ങള്‍.

എന്നാൽ ഇടയലേഖനത്തിനെതിരെ എതിര്‍പ്പുമായി എറണാകുളം അങ്കമാലി അതിരൂപത രംഗത്ത് എത്തി. അതിരൂപതയ്ക്ക് കീഴിലുളള പളളികളില്‍ ഇടയലേഖനം വായിച്ചില്ല. മുഖപത്രമായ സത്യദീപത്തിലൂടെ ലൗ ജിഹാദെന്ന സഭയുടെ ആരോപണത്തിനെതിരെ അതിരൂപത നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലൗ ജിഹാദ് ഇല്ലായെന്ന് തെളിഞ്ഞതാണ്. സഭയുടെ നിലപാടില്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്. സഭാ നിലപാട് മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നുമാണ് സത്യദീപത്തിലൂടെ എറണാകുളം-അങ്കമാലി അതിരൂപത പ്രഖ്യാപിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും സിനഡ് ഉയര്‍ത്തിയ ആരോപണത്തെ തുടര്‍ന്ന് ഇതോടെ സഭയ്ക്കുളളിലും ഭിന്നതകള്‍ രൂക്ഷമാകുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....