തൃശൂര്‍: അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് ടി.എന്‍. പ്രതാപന് എംപി. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്ത് നല്കി
അനിലിനെ അപായപ്പെടുത്തുമെന്ന് ചിലര്‍ ഫോണില്‍ ഭീഷണിപ്പെടുത്തി. ഡിവൈഎഫ്ഐയും മറ്റ് സംഘടനകളുമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പ്രതാപന് പറഞ്ഞു.
അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്നാണ് ലൈഫ് മിഷന് അഴിമതി ആരോപണത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണി ഉണ്ടായത്.