ലൈഫ് മിഷന്‍ : ആക്‌സിസ് ബാങ്ക് കരമന ശാഖയിലെ ഉദ്യോഗസ്ഥരെ കൊച്ചിയില്‍ വിളിച്ചുവരുത്തി സിബിഐ മൊഴി എടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍, ആക്‌സിസ് ബാങ്ക് തിരുവനന്തപുരം കരമന ശാഖയിലെ ഉദ്യോഗസ്ഥരെ സിബി ഐ കൊച്ചിയില്‍ വിളിച്ചു വരുത്തി മൊഴി എടുക്കുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടില്‍ വ്യക്തത ഉണ്ടാക്കുന്നതിനാണ് മൊഴി രേഖപ്പെടുത്തല്‍. ആക്‌സിസ് ബാങ്കിന്റെ കരമന ശാഖയിലുള്ള യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടു വഴിയാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി എറ്റെടുത്ത യുണിടാകിന് പതിനാലര കോടി രൂപ കൈമാറിയത്.

കരാര്‍ തുകയില്‍ നിന്ന് അറുപത്തി എട്ടു ലക്ഷം രൂപ സന്ദീപ് നായരുടെ ഐസോമോക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് കമ്മീഷനായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കൈമാറിയിരുന്നു. സന്ദീപിന്റെ ബാങ്ക് അക്കൗണ്ടും ആക്‌സിസ് ബാങ്കിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പണം സ്വീകരിച്ചത് വിദേശ നാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സിബിഐ കേസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണ യുണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ ഫയലുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...