Wednesday, April 2, 2025 5:30 am

ലൈഫ് മിഷന്‍ കേസില്‍ മൂന്നു മന്ത്രിമാരെയും സിബിഐ ചോദ്യം ചെയ്യാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈ​ഫ് ​മി​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ സി.​ബി.​ഐ  ത​യാ​റാ​ക്കു​ന്ന​ പട്ടികയില്‍ മൂ​ന്ന്​ മ​ന്ത്രി​മാ​രും. നി​ല​വി​ല്‍ അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ്​​റ്റേ മാറുമെ​ന്നാ​ണ്​ സി.​ബി.ഐ ക​രു​തു​ന്ന​ത്. അ​പ്പോ​ള്‍ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ ഉദ്ദേശി​ക്കു​ന്ന​ത്​. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റും സി.​ബി.​ഐ​യു​ടെ ചോ​ദ്യം ചെയ്യാനുള്ളവരു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

റെ​ഡ് ​ക്ര​സ​ന്‍​റി​നെ ലൈ​ഫ്​ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​തും ധാ​ര​ണ​പ​ത്രം ഉ​ള്‍​പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ വേഗ​ത്തി​ലാ​ക്കി​യ​തും ശി​വ​ശ​ങ്ക​റാ​ണെ​ന്ന ​മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തേ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ചോദ്യം ചെ​യ്യാ​ന്‍ സി.​ബി.​ഐ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ സ്​​റ്റേ വ​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​ണിടാ​ക്​ പാ​രി​തോ​ഷി​ക​മാ​യി ന​ല്‍​കി​യ ഐ ​ഫോ​ണു​ക​ളി​ലൊ​ന്ന്​ ശി​വ​ശ​ങ്ക​റി​ന്​ ല​ഭി​ച്ചെ​ന്ന വിവര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തിന്റെ മൊ​ഴി​യെ​ടു​ക്കും.

യു.​എ.​ഇ റെ​ഡ്​ ക്ര​സ​ന്‍​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​പ്പോ​ള്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പിണറാ​യി വി​ജ​യ​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മോ എ​ന്ന​തി​ല്‍ സി.​ബി.​ഐ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. ലൈ​ഫ്​ മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ പ​രാ​തി​ക്കാ​ര​നാ​യ അ​നി​ല്‍ അ​ക്ക​ര എം.​എ​ല്‍.​എ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ ഒ​രു മന്ത്രി​ക്ക്​ ക​മീ​ഷ​ന്‍ ല​ഭി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള തെ​ളി​വു​ക​ളും അ​ദ്ദേ​ഹം സി.​ബി.ഐ ക്ക്​ കൈ​മാ​റി​യി​രു​ന്നു. ര​ണ്ട്​ മ​ന്ത്രി​മാ​ര്‍​ക്കു​കൂ​ടി ഇ​ട​പാ​ടി​ല്‍ പങ്കുണ്ടെ​ന്ന പ​രാ​തി​ക​ളും സി.​ബി.ഐ ​ക്ക്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച

0
വാഷിങ്ടൺ : ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച...

ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലി ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്

0
കൊല്ലം : ഇട്ടിവ കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്. ഭക്ഷണത്തിൻ്റെ പണം...

വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

0
ദില്ലി : വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും....

ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ

0
ബെംഗളൂരു : ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക...