ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതു രണ്ടാംതവണയാണ്  ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കിന് കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത് ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. യു വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനെയും ചോദ്യം ചെയ്യും. നേരത്തെ ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കരാറുകാരന്‍ യുണിടാക്ക് എം ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒന്ന് നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. നാലുകോടിയിലേറെ രൂപയുടെ കമ്മീഷന്‍ ഇടപാട് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായിരുന്നു ഇഡി ആദ്യം മൊഴിയെടുത്തത്.

റെഡ്ക്രസന്റുമായുള്ള ലൈഫ് മിഷന്‍ കരാറില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാണ് ഇഡിയുടെ ശ്രമം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായ എം ശിവശങ്കറിനെ കോടതി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. രാവിലെ 9 മുതല്‍ ആറുവരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളോടെയാണ് കോടതി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....