കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി യുണിടാക്ക് എം ഡി സന്തോഷ് ഈപ്പനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തേ കോഴ ഇടപാടുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിന് ഹൈക്കാേടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. കോഴ ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തുടക്കത്തിലേ ഉളള നിലപാട്. ഇടക്കാല സ്റ്റേ അനുവദിച്ചെങ്കിലും യൂണിടാക്കിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.