ലൈഫ് മിഷനിലെ ക്രമക്കേട് : സ്വയംഭരണ വകുപ്പില്‍ പരിശോധന നടത്തിയ വിജിലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിക്കാനിരിക്കെ വിജിലന്‍സ് അന്വേഷണ സംഘം തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ വിജിലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. നിയമോപദേശം ഉള്‍പ്പെടെയുളള ഫയലാണ് സെക്രട്ടറിയേറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തിന് തൊട്ട് പിന്നാലെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ഇന്നലെ വൈകുന്നേരം ആണ് വിജിലന്‍സ് സെക്രട്ടേറിയേറ്റിലെത്തി തദ്ദേശ സ്വയംഭരണ വകുപ്പില്‍ പരിശോധന നടത്തിയത്. ഓഫീസ് സമയം കഴിഞ്ഞാണ് പരിശോധന നടത്തിയത്. . വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുകളെപ്പറ്റി സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ പുറത്തുവന്നത്. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച്‌ അനില്‍ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...