കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്.
കേസുകള്‍ അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും ഉത്തരവാദപ്പെട്ട പ്രോസിക്യൂഷന്‍ തന്നെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ്
തള്ളിയത്.
കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെതിരെ സമാന്തര ബെഞ്ചില്‍ ഹര്‍ജി നല്‍കാനാവില്ലെന്നും കേസ് പരിഗണിച്ച ബെഞ്ചിനെ തന്നെ സമീപിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാടില്‍ ബന്ധമുളള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ സംരക്ഷിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
അതേസമയം, രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്ത കേസ് നേരത്തെ കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. കേസ് നേരത്തെ കേള്‍ക്കണമെന്നാവശ്യപ്പെട്ട സിബിഐ, നേരത്തെ കേള്‍ക്കണമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാതെയാണ് ഹര്‍ജിയില്‍ സമ്മര്‍ദവുമായി എത്തിയത്.
സത്യവാങ്മൂലം സമര്‍പ്പിക്കാതെയാണോ നേരത്തെ കേള്‍ക്കണമെന്നാവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് കാര്യം ആയതു കൊണ്ടാണ് വൈകുന്നതെന്ന് സിബിഐ അറിയിച്ചിരുന്നു. സിബിഐ തെറ്റൊന്നും കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലം തയ്യാറാക്കാന്‍ സമയം വേണമെന്നും ബോധിപ്പിച്ചിരുന്നു.