പാലക്കാട്: വാളയാറില്‍ മദ്യദുരന്തത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. പാലക്കാട്ടെ വ്യാജമദ്യ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
അതേസമയം കഞ്ചിക്കോട് വ്യവസായമേഖലയിലെ കമ്പനികളില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. കഞ്ചിക്കോട്ടെ കെമിക്കല്‍ ഫാക്ടറികള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോളനിക്ക് സമീപത്തുനിന്നും കന്നാസില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയ ദ്രാവകത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നു പരിശോധന.





























