പത്തനംതിട്ട : ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നടത്തിപ്പിൽ ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ഡി.സി.സി നേതൃത്വത്തിൽ നടന്ന ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണത്തിലുള്ള പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭവനരഹിതരായ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പിലും ഭൂരഹിതർക്ക് ഭൂമി വാങ്ങി നല്കുകുന്നതിലും സ്വജന പക്ഷപാതവും വൻ അഴിമതിയുമാണ് നടക്കുന്നതെന്ന് കൺവൻഷൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.
ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി പണി ആരംഭിച്ച പല ഘട്ടങ്ങളിലുള്ളവർക്ക് ഗഡുക്കളായി തുക ലഭ്യമാക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടായിരിക്കുന്നതെന്നും സർക്കാരിനെ വിശ്വസിച്ച് വീട് നിർമ്മാണത്തിന് പലരിൽ നിന്നും പണം കടം വാങ്ങിയും വായ്പ എടുത്തും നിർമ്മാണം ആരംഭിച്ചവർ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും കൺവൻഷൻ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട രാജീവ് ഭവനിൽ ചേർന്ന കൺവൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ബി. ഉണ്ണികൃഷ്ണൻ, കോശി.പി. സഖറിയാ, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, എസ്.ബിനു, പ്രൊഫ.കെ.മോഹൻ രാജ്,ആർ. ദേവകുമാർ, സഖറിയാ വർഗീസ്,ദീനാമ്മ റോയി, സിബി താഴത്തില്ലത്ത് എന്നിവർ പ്രസംഗിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി നവംബർ രണ്ടാം തീയതി കെ.പി.സി.സി പ്രസിസന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ടയിൽ വെച്ച് നടത്തുന്ന ജില്ലാ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ, ലീഡർ കെ.കരുണാകരൻ സ്മാരക മന്ദിര നിർമ്മാണ ഫണ്ട് സമാഹരണം എന്നിവ വിജയിപ്പിക്കുന്നതിന് കൺവൻഷൻ തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.