Friday, April 18, 2025 12:51 pm

ലൈഫ് മിഷന്‍ പദ്ധതിയില്‍ സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ 21,708 പേര്‍. അപേക്ഷ നല്‍കാന്‍ ഇനിയും അവസരം. സെപ്റ്റംബര്‍ വരെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7,82,863 അപേക്ഷകള്‍ ലഭിച്ചു.

ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ 15505 അപേക്ഷകള്‍ ഭൂമിയുള്ളവരുടെയും 6203 ഭൂരഹിതരുടെയുമാണ്. ഇവരില്‍ 5961 കുടുംബങ്ങള്‍ പട്ടികജാതിയിലും 384 കുടുംബങ്ങള്‍ പട്ടികവര്‍ഗത്തിലും 26 കുടുംബങ്ങള്‍ മത്സ്യതൊഴിലാളി വിഭാഗത്തിലുംപെട്ടവരാണ്. 2017 ല്‍ തയാറാക്കിയ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടാതെപോയവര്‍ക്കും പുതിയതായി അര്‍ഹത നേടിയവര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കാനാകുക. ആഗസ്റ്റ് 1ന് ആരംഭിച്ച അപേക്ഷ സമര്‍പ്പണമാണ് ഇപ്പോള്‍ വീണ്ടും സമയം സെപ്റ്റംബര്‍ 23 വരെ ദീര്‍ഘിപ്പിച്ചത്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അപേക്ഷിക്കുവാനുള്ള അവസരം നല്‍കുന്നതിനായാണ് സമയം ദീര്‍ഘിപ്പിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതും വില്ലേജുകളില്‍നിന്നും വസ്തു സംബന്ധിച്ച സാക്ഷ്യപത്രം ലഭിക്കുവാന്‍ താമസമുണ്ടായതും സമയം ദീര്‍ഘിപ്പിച്ചു നല്‍കിയതിനു കാരണമായി.
ഭൂമിയുള്ളവര്‍ക്ക് വീടിനായും ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലും വീടും ലഭിക്കുന്നതിനായും അപേക്ഷിക്കാം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആയിരിക്കും. നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകന്‍ സ്ഥിരതാമസമുള്ള തദ്ദേശസ്ഥാപനത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന് സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌കുകള്‍ മുഖേനയോ അക്ഷയ മുതലായ സേവനകേന്ദ്രങ്ങളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പട്ടികവിഭാഗങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റും ഭൂരഹിതര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം.
പദ്ധതിയതിലേക്ക് അപേക്ഷിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനപ്പെട്ടത് റേഷന്‍ കാര്‍ഡില്‍പെട്ട കുടുംബാംഗങ്ങളില്‍ ആരുടെപേരിലും വാസയോഗ്യമായ വീട് നിലവില്‍ ഉണ്ടാകരുത് എന്നതാണ്. 2020 ജൂലൈ 1ന് മുമ്പുള്ള റേഷന്‍കാര്‍ഡ് അടിസ്ഥാനമാക്കിയാണ് ഇവ പരിശോധിക്കുക. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഇളവുണ്ട്. ഇവരുടെ നിലവിലെ വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് വീടിനായോ സ്ഥലത്തിനും വീടിനുമായോ അപേക്ഷ നല്‍കാം. നിബന്ധന വാര്‍ഷിക കുടുംബവരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. കൂടാതെ കുടുംബത്തിന് സ്വന്തമായുള്ള ഭൂമി നഗരപ്രദേശങ്ങളില്‍ അഞ്ചു സെന്റിലും ഗ്രാമ പ്രദേശങ്ങളില്‍ 25 സെന്റിലും കവിയരുത്. ഈ വ്യവസ്ഥ പട്ടികജാതി-പട്ടികവര്‍ഗ, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ബാധകമല്ല.

സമര്‍പ്പിക്കപ്പെടുന്ന മുഴുവന്‍ അപേക്ഷകളും തദ്ദേശസ്ഥാപനം നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ചെന്ന് പരിശോധിക്കും. പരിശോധന റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഓണ്‍ലൈനായിതന്നെ സമര്‍പ്പിക്കണം. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തദ്ദേശസ്ഥാപനങ്ങളില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കും .ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി/ മുനിസിപ്പല്‍ സെക്രട്ടറിക്ക് ആദ്യ അപ്പീല്‍ നല്‍കാം. ആദ്യ അപ്പീല്‍ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. ഇവയും തീര്‍പ്പാക്കിയ ശേഷം അന്തിമ പട്ടിക ഗ്രാമ/വാര്‍ഡ് സഭകളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതിനു ശേഷമാണ് നിര്‍വഹണം ആരംഭിക്കുന്നതെന്നും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...