Thursday, May 15, 2025 3:14 am

സുസ്ഥിര ജീവിത നിലവാരത്തിനുള്ള സഹായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് : മന്ത്രി കെ.രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് ഗുണഭോക്താക്കളുടെ സുസ്ഥിര ജീവിത നിലവാരത്തിനുള്ള സഹായമാണു ലൈഫ് കുടുംബ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും 4000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയുടെ മൂന്നു ഘട്ടങ്ങളിലായി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 4008 വീടുകള്‍ ലൈഫ് മിഷന്‍ വഴി ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കി. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ 98.4 ശതമാനവും വിജയം കൈവരിക്കാന്‍ സാധിച്ചു. രണ്ടാം ഘട്ടത്തില്‍ 78 ശതമാനവും പൂര്‍ത്തികരിച്ചു. കല്ലട ഇറിഗേഷന്‍ പ്രോജക്ടുകളുടെ ഒന്‍പതു സ്ഥലങ്ങളും പമ്പാ ഇറിഗേഷന്‍ പ്രോജക്ടുകളുടെ ആറു സ്ഥലങ്ങളും റവന്യൂ വകുപ്പുവക ഒന്‍പതു സ്ഥലങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ ഏക സ്ഥലവും പൊതുമരാമത്ത് വകുപ്പ് വക രണ്ടു സ്ഥലങ്ങളും കൂടി ഭവന സമുച്ചയത്തിനായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ചെറുതും വലുതുമായ എല്ലാ പദ്ധതിക്കളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്കുകള്‍ക്ക് വീണാ ജോര്‍ജ് എം.എല്‍.എ യും ഉപഹാരം നല്‍കി ആദരിച്ചു. മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും നഗരസഭകള്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ സതി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, ജില്ലാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാ മോഹന്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ രാജ് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനി ലാല്‍, ആര്‍.ബി രാജീവ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, വിക്ടര്‍ ടി.തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സുനില്‍, പ്രൊജക്ട് ഡയറക്ടര്‍ എന്‍.ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....