പത്തനംതിട്ട ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജനുവരി മാസത്തെ വിഹിതം അനുവദിച്ചു ; പരാതികള്‍ 1800 – 425 – 1550 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനുവരി മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 2817.976 മെട്രിക് ടണ്‍ അരിയും 415.015 മെട്രിക് ടണ്‍ ഗോതമ്പും അനുവദിച്ചിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും കി. ഗ്രാമിന് 2 രൂപാ നിരക്കില്‍ 4 കി.ഗ്രാംഅരിയും 1കി.ഗ്രാം ഗോതമ്പും, എ. എ.വൈ കാര്‍ഡുകള്‍ക്ക്(മഞ്ഞ കാര്‍ഡ്) സൗജന്യ നിരക്കില്‍ കാര്‍ഡൊന്നിന് 30 കി.ഗ്രാംഅരിയും 5 കി.ഗ്രാം ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ഈ മാസം ലഭിക്കും. മുന്‍ഗണനാ – ഇതര- സബ്സിഡി(എന്‍.പി.എസ്) പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്(നീല കാര്‍ഡ്) ഓരോ അംഗത്തിനും 4രൂപ നിരക്കില്‍ 2 കി. ഗ്രാംഅരിയും 17രൂപ നിരക്കില്‍ പരമാവധി 3 കി.ഗ്രാം ആട്ടയും സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചു ലഭിക്കും.

മുന്‍ഗണനാ – ഇതര – നോണ്‍ സബ്സിഡി(എന്‍.പി.എന്‍.എസ് ) വിഭാഗത്തില്‍ പെട്ടവര്‍ക്ക് ( വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് 10.90 രൂപാ നിരക്കില്‍ 10കി.ഗ്രാംഅരിയും 17രൂപാ നിരക്കില്‍ പരമാവധി 3 കി.ഗ്രാം ആട്ടയും ലഭിക്കും.വൈദ്യുതീകരിച്ച വീടുള്ള (ഇ)എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അരലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക്(എന്‍.ഇ) കാര്‍ഡൊന്നിന് 4 ലിറ്ററും മണ്ണെണ്ണ, ലിറ്ററിന് 40 രൂപാ നിരക്കില്‍ ലഭിക്കും. എ.എ.വൈ കാര്‍ഡിനു മാത്രം 21രൂപാ നിരക്കില്‍ ഒരു കിലോ പഞ്ചസാര വിഹിതവും ഡിസംബര്‍ മാസത്തെ വിതരണത്തിനായി എന്‍.പി.എന്‍.എസ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന അരലിറ്റര്‍ നോണ്‍ സബ്സിഡി മണ്ണെണ്ണ വാങ്ങാന്‍ സാധിക്കാതിരുന്നവര്‍ക്ക് ആ വിഹിതവും 44രൂപ/ ലിറ്റര്‍ നിരക്കില്‍ ഈമാസത്തെ വിഹിതത്തിനു പുറമെ അധികമായി വാങ്ങാം.

പരാതികള്‍ 1800 – 425 – 1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്നനമ്പരിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ താഴെ പറയുന്ന നമ്പരുകളിലോ അറിയിക്കാം. റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെയും/ താലൂക്ക് സപ്ലൈ ആഫീസറുടെയും സി.യു.ജി മൊബൈല്‍ നമ്പരുകളിലും പരാതി വിളിച്ചറിയിക്കാം. കോഴഞ്ചേരി- 0468 2222212, കോന്നി – 0468 2246060, തിരുവല്ല – 0469 701327, അടൂര്‍ – 0473 4224856, റാന്നി -0473 5227504, മല്ലപ്പള്ളി -0469 2782374.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...