പത്തനംതിട്ട നഗരസഭ – ലൈഫ് മിഷന്-പി.എം.എ.വൈ. ഗുണഭോക്തൃ സംഗമവും ഭവന പൂര്‍ത്തീകരണ പ്രഖ്യാപനവും പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ എ. സഗീര്‍ നിര്‍വഹിച്ചു. 48 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജാസിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, നഗരസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടൂര്‍ നഗരസഭ – ലൈഫ് മിഷന്-പി.എം.എ.വൈ. ഗുണഭോക്തൃ സംഗമവും ഭവനപൂര്‍ത്തീകരണ പ്രഖ്യാപനവും അടൂര്‍ നഗരസഭാ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരക്കുറുപ്പ് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലേഴ്‌സ്, നഗരസഭാ സെക്രട്ടറി, ലൈഫ്-പി.എം.എ.വൈ ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പന്തളം നഗരസഭ- ലൈഫ് മിഷന്-പി.എം.എ.വൈ. ഗുണഭോക്തൃ സംഗമവും ഭവനപൂര്‍ത്തീകരണ പ്രഖ്യാപനവും പന്തളം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി നിര്‍വഹിച്ചു. 255 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനമാണ് ചടങ്ങില്‍ നടന്നത്. കൗണ്‍സിലര്‍ സരസ്വതി അമ്മ, രാധാ രാമചന്ദ്രന്‍, നഗരസഭ സെക്രട്ടറി ജി. ബിനുജി, വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍ , അഡ്വ. ശിവ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവല്ല നഗരസഭ- ലൈഫ് മിഷന്-പി.എം.എ.വൈ. ഗുണഭോക്തൃ സംഗമവും ഭവനപൂര്‍ത്തീകരണ പ്രഖ്യാപനവും തിരുവല്ലയില്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ നിര്‍വഹിച്ചു. 268 വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനമാണ് ചടങ്ങില്‍ നടന്നത്.
നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ 64 ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.ജി കുഞ്ഞുമോന്‍, കെ.കെ രാജപ്പന്‍, സൂസന്‍ ജോര്‍ജ്, ചന്ദ്രലേഖ, റെയിച്ചല്‍ ബേബി, വി.ഇ.ഒ: ആര്‍.അരുണ്‍ എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരത്തു നടന്ന രണ്ടു ലക്ഷം ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് പ്രൊജക്ടര്‍ ഉപയോഗിച്ച് നടത്തി. നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ വീടുകളുടെ നിര്‍മ്മാണ ഘട്ടങ്ങളും അനുഭവങ്ങളും ഗുണഭോക്താക്കള്‍ ചടങ്ങില്‍ പങ്കുവച്ചു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന നിര്‍മ്മാണ പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍ നിര്‍വഹിച്ചു. 11 ലൈഫ് വീടുകളാണ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച് നല്‍കിയത്. യോഗത്തിന് വൈസ് പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാബുജി തര്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത സദാശിവന്‍, വാര്‍ഡ് അംഗങ്ങളായ സാംസണ്‍ തെക്കേതില്‍, ഇന്ദിര മോഹന്‍, സി.കെ പൊന്നമ്മ, സെക്രട്ടറി ജി. അനില്‍കുമാര്‍, അസി.സെക്രട്ടറി അജുദേവ്, ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിലെ ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനം മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ നിര്‍വഹിച്ചു. ലൈഫ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 21 വീടുകളാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ നിര്‍മിച്ച് നല്‍കിയത്. വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പ്രഖ്യാപനം പ്രസിഡന്റ് ഗീത വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് തോമസ് അധ്യക്ഷത വഹിച്ചു. 24 ലൈഫ് വീടുകളാണ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനം ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ എബ്രഹാം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഗോപി അധ്യക്ഷത വഹിച്ചു. ലൈഫ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 16 വീടുകളാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ് നിര്‍വഹിച്ചു. 35 ലൈഫ് വീടുകളാണ് ഒന്ന്, രണ്ട് ഘട്ടങ്ങളിലായി നാരങ്ങാനം ഗ്രാമയത്തില്‍ പൂര്‍ത്തീകരിച്ചത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെയിംസ് കെ. സാം അധ്യക്ഷത വഹിച്ചു. 23 വീടുകളാണ് ലൈഫിന്റെ ഒന്നും രണ്ടും ഘട്ടമായി പൂര്‍ത്തീകരിച്ചത്.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി പഞ്ചായത്തില്‍ 10 വീടുകള്‍ ലൈഫിന്റെ ഒന്നും രണ്ടും ഘട്ടമായി പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത ചെറിയാന്‍, ക്രിസ്റ്റഫര്‍ ദാസ്, മോളി ജോസഫ്, സുമിത ഉദയകുമാര്‍, ആനി ജോസഫ്, സുനിത ഫിലിപ്പ്, സെക്രട്ടറി ഷാജി എ. തമ്പി, വി.ഇ.ഒ പ്രിയ, ലൈഫ് ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ നിര്‍വഹിച്ചു. തിരുവനന്തപുരത്തു നടന്ന രണ്ടു ലക്ഷം ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് പ്രൊജക്ടര്‍ ഉപയോഗിച്ച് നടത്തി. ഹരിത ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ തുണിസഞ്ചി വിതരണവും നടന്നു. 14 വീടുകളാണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിച്ചത്.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ നിര്‍വഹിച്ചു. ഗുണഭോക്താക്കളുടെയും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നിര്‍വഹണ ഉദ്യോഗസ്ഥരുടേയും നേത്യത്വത്തിലാണ് ലൈഫ് മിഷന്‍ കുടുംബ സംഗമ സംഘടിപ്പിച്ചത്.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അനസൂയാദേവി നിര്‍വഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 92 വീടുകളാണ് പദ്ധതിയിലൂടെ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.
കുളനട ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 40 വീടുകളാണ് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.
നിരണം ഗ്രാമ പഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് നിര്‍വഹിച്ചു. രണ്ടു ഘട്ടങ്ങളിലായി 48 വീടുകളാണ് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരുവിള കോശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിമല രാമചന്ദ്രന്‍ ലൈഫ് അംഗീകാരം വാങ്ങി എടുക്കാന്‍ സഹായിച്ച വി.ഇ.ഒ യെ ആദരിച്ചു. പഞ്ചായത്തിന്റെ ഉപഹാരങ്ങള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും വിതരണം ചെയ്തു.
തുമ്പമണ്‍ ഗ്രാമ പഞ്ചായത്തിലെ ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ് നിര്‍വഹിച്ചു.മുന്‍ പദ്ധതികളില്‍ ആരംഭിച്ച് പണി പൂര്‍ത്തികരിക്കാനാകാതെപോയ14 ഭവനങ്ങളുടേയും സ്വന്തമായി സ്ഥലമുള്ളതും വീട് ഇല്ലാത്തതുമായ രണ്ട് വീടുകളുടേയും പൂര്‍ത്തികരണ പ്രഖ്യാപനമാണ് നടന്നത്. വൈസ് പ്രസിഡന്റ് അനിത മധു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.ടി.തോമസ് , തോമസ് വര്‍ഗീസ് , സി.കെ സുരേന്ദ്രന്‍ , റോസി മാത്യു, ആഷാറാണി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ ആര്‍ , എല്‍.വി.ഇ.ഒ: കെ. ധന്യ, എന്നിവര്‍ പ്രസംഗിച്ചു. ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവെച്ചു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയന്തികുമാരി നിര്‍വഹിച്ചു. യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജയദേവി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അമ്പിളി, ഗ്രാമപഞ്ചായത്ത് അംഗം മോഹനകുമാര്‍, ഗ്രാമപഞ്ചായത്ത് വി.ഇ.ഒ സുനില്‍ ബാബു, സെക്രട്ടറി സി. അംബിക വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗുണഭോക്താക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണ കുമാര്‍ നിര്‍വഹിച്ചു. ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.ഷീജ അധ്യക്ഷത വഹിച്ചു.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ലൈഫ് പൂര്‍ത്തികരണ പ്രഖ്യാപനം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഖുനാഥ് നിര്‍വഹിച്ചു. 24 വീടുകളുടെ പ്രഖ്യാപനമാണ് നടന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന സതീശന്‍ അധ്യക്ഷത വഹിച്ചു.