ഐ.എസ്.ഒ പ്രഖ്യാപനവും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പഠിതാക്കളുടെ കലാ സംഗമവും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐ എസ് ഒ പ്രഖ്യാപനവും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പഠിതാക്കളുടെ കലാസംഗമവും കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു. ആന്റോ  ആന്റണി എം പി ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. കോന്നിയിലെ മാധ്യമ പ്രവർത്തകരേയും കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരേയും കെ യു ജനീഷ് കുമാർ എം എൽ എ ആദരിച്ചു. കലാപരിപാടികളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം രജനി, ബ്ലോക്ക് അംഗം ജോൺ പി തോമസ്‌, കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലീലാരാജൻ, റോജി എബ്രഹാം, എലിസബത്ത് രാജു, പി ആർ രാമചന്ദ്രൻപിള്ള, പ്രീയ എസ് തമ്പി, മിനി വിനോദ്, ഗ്രാമപഞ്ചായത്തംഗം ആനന്ദവല്ലിയമ്മ, പി എ യു പത്തനംതിട്ട പ്രോജക്ട് ഡയറക്ടർ എൻ ഹരി, പത്തനംതിട്ട എ ഡി സി(ജനറൽ)കെ കെ വിമൽരാജ്, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ അനുപമ കെ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ്  ബി ഡി ഒ,അജിത്ത് കെ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...