ലൈഫ് മിഷന്‍ : ജില്ലയില്‍ പുതിയതായി ലഭിച്ച അപേക്ഷകള്‍ 8955 ; ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ 8955 പേര്‍. അപേക്ഷ നല്‍കാന്‍ ഇനിയും അവസരം. ഈ മാസം 27 വരെ സമയമുണ്ട്. ഇതുവരെ അപേക്ഷിച്ച 8955 പേരില്‍ 6931 ഭൂമിയുള്ള ഭവന രഹിതരും 2024 ഭൂരഹിത ഭവന രഹിതരുമാണുള്ളത്. 1795 പട്ടികജാതി വിഭാഗത്തിലുള്ളവരും 188 പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരും ഇവയില്‍പെടുന്നു. സംസ്ഥാനത്തില്‍ ഇതിനോടകം 2,67,573 അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 35,999 പേര്‍ പട്ടിക ജാതിയിലുള്ളവരും 3419 പട്ടികവര്‍ഗത്തിലുള്ളവരും പെട്ടിട്ടുണ്ട്.
അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 27 വരെ നീട്ടിയുണ്ട്. നിലവില്‍ ആഗസ്റ്റ് 1 മുതല്‍ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയ സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെയും മഴക്കെടുതികളുടേയും സാഹചര്യങ്ങളില്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 27 വരെ സമയം നീട്ടി നല്‍കിയത്.
www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ അറിയിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...