ജയ്പൂര്‍ : മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്‌ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീര്‍ ദര്‍ഗയിലെ ഖാദിം ഗൗഹര്‍ ചിസ്റ്റി അറസ്റ്റില്‍. വിവാദ പ്രസംഗത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഗൗഹര്‍ ചിസ്റ്റിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും സഹായിയെയും ഹൈദരാബാദില്‍ നിന്ന് ജയ്പൂരില്‍ എത്തിച്ചതായി അജ്മീര്‍ അഡീഷണല്‍ എസ്പി അറിയിച്ചു.
അജ്മീര്‍ ദര്‍ഗയിലെ അഞ്ജുമാന്‍ കമ്മിറ്റിയുടെ തലവനായ സര്‍വര്‍ ചിസ്റ്റിയുടെ മരുമകനാണ് ഗൗഹര്‍ ചിസ്റ്റി. അജ്മീര്‍ ദര്‍ഗയ്‌ക്ക് മുന്നില്‍ നിന്ന് കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ചിസ്റ്റിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാചക പരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മ്മയുടെ തലയറുക്കണമെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഉദയ്പൂരിലെ തുന്നല്‍ക്കാരന്‍ കനയ്യലാലിന്റെ കൊലപാതകികളെ ഗൗഹര്‍ നേരിട്ട് കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.