തിരുവനന്തപുരം : എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ഫോണില്‍ ഭീഷണിയും അസഭ്യവും. ഒരു സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞ അഭിപ്രായങ്ങളുടെ പേരിലാണ് ഭീഷണിയെന്നാണ് നിഗമനം. ചര്‍ച്ചയിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് കൊല്ലം എംപിയുടെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. രഞ്ജിത്ത് ത്രിപുര എന്നയാളുടെ നമ്പറില്‍ നിന്നാണ് ഭീഷണിയെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് പരാതി നല്‍കി.
എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് ഫോണില്‍ ഭീഷണി പരാതിനല്‍കി
RECENT NEWS
Advertisment