ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ കര്‍ഷക നേതാവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍കോള്‍. കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. തന്‍റെ ഭീഷണിയുണ്ടെന്ന് രാകേഷ് പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ ഉള്ള നേതാവാണ് രാകേഷ്.
ശനിയാഴ്ചയാണ് ഫോണ്‍ സന്ദേശം എത്തിയതായി പറയുന്നത്. പിന്നാലെ രാകേഷ് തികൈതിന് വധ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി തികൈതിന്‍റെ സഹായി പൊലീസിന് പരാതി നല്‍കി. യു പിയിലെ ഗാസിയാബാദിലെ കൌസംബി പൊലീസ് സ്റ്റേഷനില്‍ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.