ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കോളേജിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് എട്ടുപേര്‍ക്ക് പരിക്കേറ്റു. ലാല്‍ക്വാനു പ്രദേശത്തെ ഐ.എം.സ് കോളേജിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. ലാല്‍ക്വാനിലെ ദസ്ന് എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കോളേജിലാണ് അപകടം സംഭവിച്ചതെന്നും മുഴുവന്‍ പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഗാസിയാബാദ് റൂറല്‍ എസ്.പി ഇറാസ് റാസ പറഞ്ഞു.
ഗാസിയാബാദില്‍ കോളേജിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് എട്ടുപേര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment