ഗവി വാർഡിൽ വീണ്ടും വെളിച്ചം: രണ്ടാം ഘട്ട സോളാർ കിറ്റ് വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡിൽ വൈദ്യുതി സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് വീണ്ടും ആശ്വാസമായി സോളാർ കിറ്റുകൾ വിതരണം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശിവ ഗുരുസ്വാമിക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടമായി 20 സോളാർ കിറ്റുകൾ ഊരിലെത്തി വിതരണം ചെയ്തു. മുൻഘട്ടത്തിൽ 30 വീടുകളിൽ സോളാർ പാനലുകളും ഫാനുകളും ലൈറ്റുകളും ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തിരുന്നു. എന്നാൽ വാർഡിലെ ഏകദേശം 20 ഓളം വീടുകൾക്ക് കൂടി സോളാർ കിറ്റ് ആവശ്യമായതിനാൽ രണ്ടാം ഘട്ട വിതരണം സംഘടിപ്പിക്കുകയായിരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പുഷ്പത സിബി രണ്ടാം ഘട്ട സോളാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആദ്യഘട്ട വിതരണത്തിനിടെ കൊച്ചാണ്ടി ചെക്ക് പോസ്റ്റിൽ വനപാലകർ തടസ്സം സൃഷ്ടിച്ചിരുന്നുവെങ്കിലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും പുതുവത്സരത്തിൽ തന്നെ 30 വീടുകളിൽ വെളിച്ചം എത്തിക്കാനും സാധിച്ചിരുന്നു. അകലെയുള്ള വനമേഖലയിലുള്ള ഗവി വാർഡിലെ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി ലഭ്യമാക്കാനുള്ള ഈ ശ്രമം വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അമീൻ പി.എം, ആരിഫ് എം സി, പ്രേം മൈലപ്ര, അജ്മൽകരിം,അജ്മൽ അലി, കണ്ണൻമാരി,നിഷാൽ വലംഞ്ചുഴി, അമീർ മുഹമ്മദ്, ഡെയിൻ എം രാജൻ, ഗിഫ്റ്റി റ്റി എസ് എന്നിവർ നേതൃത്വം നൽകി ശേഷിക്കുന്ന വീടുകൾക്കും ഉടൻ സോളാർ കിറ്റുകൾ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...