Sunday, May 4, 2025 12:38 pm

മിന്നൽ പ്രളയം: ഹിമാചലിൽ കുടുങ്ങിയവരിൽ ഡോക്ടർമാർ അടങ്ങുന്ന മലയാളി വിനോദയാത്രാ സംഘവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദ സഞ്ചാരികളടക്കം 51 മലയാളികൾ കുടുങ്ങി കിടക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് വിനോദയാത്രക്ക് പോയ ഡോക്ടർമാർ അടങ്ങുന്ന 27 അംഗ സംഘമാണ് മണാലിയിലും സമീപ പ്രദേശത്തുമായി കുടുങ്ങിയിട്ടുള്ളത്. സംഘത്തിൽ 17 സ്ത്രീകളും 10 പുരുഷന്മാരും ഉണ്ട്. യാത്രാസംഘം ഡൽഹി കേരള ഹൗസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മലയാളി സംഘത്തിന് മടങ്ങാൻ സാധിക്കുമെന്നാണ് ഡൽഹിയിലുള്ള കേരളാ പ്രതിനിധി കെ.വി തോമസ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.

തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 അംഗ സംഘം ഹിമാചലിൽ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ 27-ാം തീയതിയാണ് സംഘം ട്രെയിനിൽ യാത്ര തിരിച്ചത്. ആഗ്രയിൽ നിന്ന് ഡൽഹി, അമൃത്സർ, മണാലി, സ്പിറ്റിവാലി സന്ദർശനം പൂർത്തിയാക്കിയാണ് സംഘം ഗീർഗംഗയിലേക്ക് പോയത്.ഗീർഗംഗയിൽ ഉള്ളപ്പോഴാണ് കനത്ത മഴയും മിന്നൽ പ്രളയവും ഉണ്ടാകുന്നത്. ഇന്ന് ഡൽഹി വഴി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സംഘം. ഇവിടെ കുടുങ്ങിയ യാത്രാ സംഘത്തിന് വേണ്ട ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച പത്തനംതിട്ട സ്വദേശി മലഞ്ചെരുവിൽ അകപെട്ടു ; രക്ഷപെടുത്തി അടൂര്‍ അഗ്നിരക്ഷാസേന

0
ചാരുംമൂട് : ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച കാറും ഡ്രൈവറും ചെങ്കുത്തായ...

പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട ; 460 ലിറ്റർ സ്പിരിറ്റ് പിടികൂടി

0
പാലക്കാട് : ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ...

കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി

0
കലഞ്ഞൂർ : കുളത്തുമണ്ണിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയെത്തി. വെള്ളിയാഴ്ച...

പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
പന്തളം : പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം. പകൽ...