അജ്ഞാത വാഹനം ഇടിച്ച് വ്യാപാരി മരിച്ച സംഭവം: പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മ​ണി​മ​ല: ക​ട​യ​നി​ക്കാ​ട് ഷാ​പ്പി​ന് സ​മീ​പം ക​ട ന​ട​ത്തി​യി​രു​ന്ന​യാ​ൾ വാ​ഹ​നം ഇ​ടി​ച്ചു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ പോ​യ പിക്കപ്പ്​ വാനും ഉ​ട​മ​യും പി​ടി​യി​ൽ. പാ​ലാ അ​ന്തി​നാ​ട് സ്വ​ദേ​ശി പു​ളി​ക്ക​ൽ അ​നീ​ഷ് ച​ന്ദ്ര​നെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന്​ രാ​ത്രി 8.45ന്​ ​ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​യ ക​മ​ല​നെ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ചി​ട്ട​ശേ​ഷം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ര​ക്തം വാ​ർ​ന്നു​കി​ട​ന്ന ക​മ​ല​നെ അ​തു​വ​ഴി വ​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ങ്കി​ലും രക്ഷിക്കാനായില്ല. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

അ​യ​ൽ​വാ​സി ന​ൽ​കി​യ വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ സൂ​ച​ന​യി​ൽ​നി​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം നാ​ലു​ദി​വ​സ​ത്തോ​ളം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​യും 150ഓ​ളം സി.​സി ടി.​വി കാ​മ​റ​ക​ളും നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. മ​ണി​മ​ല എ​സ്.​എ​ച്ച്.​ഒ ബി. ​ഷാ​ജി​മോ​ൻ, എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്‌ കു​മാ​ർ, വി​ജ​യ​കു​മാ​ർ, ബി​ജോ​യ്‌ മാ​ത്യു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി കോർപറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി ആർ സുധീർ

0
കൊച്ചി: കൊച്ചി കോർപറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി ആർ സുധീർ...

ബസ് യാത്രകളിൽ ഉച്ചത്തിലുള്ള സംഗീതത്തിനും ശബ്ദങ്ങൾക്കും വിലക്ക്; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി തമിഴ്‌നാട് സർക്കാർ

0
ചെന്നൈ: സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന...

സെന്‍സസ് ഒന്നാം ഘട്ട പ്രവര്‍ത്തനം : സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് രണ്ടാം സ്ഥാനം

0
പത്തനംതിട്ട : ജനസംഖ്യ കണക്കെടുപ്പിന്റെ ഒന്നാംഘട്ടമായ ഭവനപട്ടികപ്പെടുത്തലും വിവരശേഖരണത്തിലും സംസ്ഥാനതലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക്...

കനത്ത മഴ ; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
കൽപ്പറ്റ: ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ വയനാട്...