Monday, November 27, 2023 10:49 pm

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസിന്‍റെ മിന്നൽ പരിശോധന ; പാലക്കാട് കുടുങ്ങിയത് കേരളത്തിൽ കഞ്ചാവുമായെത്തിയ സംഘം

പാലക്കാട്: 13.528 കിലോഗ്രാം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗ്ഗം ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും പ്രതികളും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസവും 81 കിലോഗ്രാം കഞ്ചാവുമായി 6 അന്യ സംസ്ഥാന തൊഴിലാളികൾ പാലക്കാട് പോലീസിന്‍റെ പിടിയിലായിരുന്നു. ശശികാന്ത്ഭിര്‍, നരേന്ദ്രമാലി, ശുഭന്‍മാലി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികൾ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്‍റെ ഉറവിടത്തെക്കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്‍റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് ഐ പി എസ് പാലക്കാട് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ആർ മനോജ് കുമാർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജു ഒ ജിയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും സബ്ബ് ഇൻസ്പെക്ടർമാരായ എച്ച് ഹർഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന് ;...

0
കൊല്ലം : ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ...

75 വർഷത്തെ ഗവേഷണ മികവ് : സിഎംഎഫ്ആർഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാൽ കവറും...

0
കൊച്ചി: എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...

തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

0
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ...

ഓർത്തഡോക്സ്‌ വിദ്യാർത്ഥിപ്രസ്ഥാനം ദേശീയ സമ്മേളനം പത്തനംതിട്ടയിൽ

0
പത്തനംതിട്ട : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) ദേശീയ...