റാന്നി : താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ 5 സ്വയം സഹായ സംഘങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ 42,50,000 രൂപയുടെ ലിങ്കേജ് വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എം.മഹേഷ്, യൂണിയൻ ഭരണ സമിതിയംഗമായ ഭദ്രൻ കല്ലയ്ക്കൽ, വനിത യൂണിയൻ സെക്രട്ടറി രമ മോഹൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ മെർലിൻ സെബാസ്റ്റ്യൻ, മൈക്രോ ക്രഡിറ്റ് ഓഫീസർ സന്ദീപ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































