കണ്ണൂർ: വളപട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. മേയ് 29-ന് വിജിലൻസ് ഡിവൈ.എസ്.പി. പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നാലംഗസംഘം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കടവുകളിൽനിന്ന് പിടിച്ചെടുത്ത മണൽ പോലീസുകാർ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇതേതുടർന്നാണ് നടപടി ശുപാർശ. സ്റ്റേഷനിലെ ചില പോലീസുകാർക്ക് മണൽക്കടത്ത് സംഘവുമായി നല്ല അടുപ്പമുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരേ വകുപ്പുതല അന്വേഷത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകി. മണൽവാരുന്നതിനിടെ പിടിച്ച നാല് യന്ത്രവത്കൃതതോണികളുടെ എൻജിൻ കാണാനില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഈ എൻജിൻ പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മണൽക്കടത്ത് സംഘത്തിന് തിരിച്ചുകൊടുത്തതായി സംശയിക്കുന്നു. മണൽക്കടത്തുസംഘങ്ങളിൽനിന്ന് ചില പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.