ന്യൂയോർക്ക് : ലോകപ്രശസ്തമായ ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയറായി അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം. അർജന്റീനക്ക് വേണ്ടിയും ക്ലബ് തലങ്ങളിലുമുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസ്സിയെ തേടി ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം എട്ടാം തവണയും എത്തിയിരുന്നു. പി.എസ്.ജി വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലെത്തിയ മെസ്സി ലീഗ്സ് കപ്പിൽ ക്ലബിനെ ചാമ്പ്യന്മാരാക്കി. ഇന്റർ മയാമിക്കായി 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകൾ നേടിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.