വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ആലപ്പുഴ നഗരസഭ ജില്ലക്കോടതി വാ‌ർഡ് പള്ളിക്കണ്ടത്തിൽ വീട്ടിൽ തോമസ് വർഗീസിന്റെ മകൻ മിഖിൽ തോമസാണ് (14) മരിച്ചത്. ഇന്ന് രാവിലെ 10.15ന് നെടുമുടി ചേന്നംങ്കരിയിലെ കളരിക്കൽ കുളിക്കടവിലായിരുന്നു അപകടം. സുഹൃത്തുക്കൾ കടവിൽ കളിക്കുന്നത് കാണുന്നതിനിടെ മിഖിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശവാസികളടക്കം നിരവധിപേർ കടവിൽ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചളി നിറഞ്ഞതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി. പിന്നീട് തകഴി ഫയർ ഫോഴ്സ് യൂണിറ്റെത്തി നടത്തിയ തെരച്ചിലിൽ ഉച്ചക്ക് ഒന്നിന് മൃതദേഹം കണ്ടെത്തി. സ്കൂളിലെ ജീവനക്കാരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മിഖിൽ നെടുമുടിയിലെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...

കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറ് ഗൗരവത്തോടെ കാണുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ...

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...