Friday, May 9, 2025 1:05 pm

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമാക്കി

For full experience, Download our mobile application:
Get it on Google Play

എടത്വ : 78-ാം മത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് വർണ്ണാഭമാക്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ. രാവിലെ 8.30ന് ടൗണിൽ ഫസ്റ്റ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ ദേശിയ പതാക ഉയർത്തി. സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് 318 ബി ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസറും സ്പോർട്ട്സ് സെക്രട്ടറിയുമായ ലയൺ കെ ആർ ഗോപകുമാർ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തകൻ സജി ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.വി.കെ സേവ്യർ, വിശ്വൻ വെട്ടത്തിൽ, തൊമ്മി വാഴപറപമ്പിൽ, റ്റിറ്റോ പച്ച എന്നിവർ എടത്വ ടൗണിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

ഉച്ചക്ക് 11ന് പൊടിയാടി അമ്പാടി ബാലാശ്രമത്തിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാചരണവും സ്നേഹ വിരുന്നും രാമകൃഷ്ണ ആശ്രമം വിവേകാനന്ദ യൂത്ത് ഗ്രൂപ്പ് കൺവീനർ വിഷ്ണു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ചാർട്ടർ മെമ്പർ സിനു രാധേയം അധ്യക്ഷത വഹിച്ചു. സ്നേഹവിരുന്നിനുള്ള തുക ചാർട്ടർ മെമ്പർ കെ ജയചന്ദ്രന്‍ ബാലാശ്രമം അധികൃതര്‍ക്ക് കൈമാറി. ബാലാശ്രമം സെക്രട്ടറി കെ കണ്ണൻ, ലേഖ കളത്തിൽ, എം. ആർ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഷേർലി അനിൽ തലവടി, വിൽസൻ കടുമത്ത് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...

ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

0
ദില്ലി : ആക്രമണ ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ...

ജയ്സൽമറിൽ കുടുങ്ങിയ മലയാള സിനിമാസംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

0
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയായ ജയ്സൽമറിൽ നിന്ന് അഹമ്മദാബാദിലേക്ക്...