Wednesday, October 16, 2024 5:56 am

മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയുള്ള അപകീർത്തിക്കേസുകള്‍ : ഹൈക്കോടതിയുടെ ഇടപെടല്‍ അവസരോചിതം – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ അപകീർത്തിക്കേസ് എടുക്കുമ്പോൾ മതിയായ വസ്‌തുതകളുണ്ടെന്നു വിചാരണക്കോടതികൾ ഉറപ്പുവരുത്തിയില്ലെങ്കിൽ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഹനിക്കപ്പെടുമെന്നു ഹൈക്കോടതി. മാധ്യമസ്വാതന്ത്യത്തിനു കൂച്ചുവിലങ്ങിട്ടാൽ ജനാധിപത്യത്തിനു പകരം ആൾകൂട്ടവാഴ്ചയാവും നാട്ടിലുണ്ടാവുകയെന്നു ജസ്റ്റ‌ിസ് എ.ബദറുദ്ദീൻ പറഞ്ഞു. ഉത്തരവിന്റെ പകർപ്പ് ജില്ലാ കോടതികൾക്ക് അയയ്ക്കാനും ഹൈക്കോടതി രജിസ്ട്രിക്കു നിർദേശം നൽകി. അപകീർത്തി ആരോപിച്ച് ‘മനോരമ’ പത്രത്തിനെതിരെയുള്ള പരാതിയും ആലുവ ഫസ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികളും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പത്രങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ അനാവശ്യമായ അപകീർത്തിക്കേസുകൾ പതിവാണ്. ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള ഒട്ടേറെ വാർത്തകൾ പത്രങ്ങളിലുണ്ട്. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്തു പോകണം. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തിന് നിയമപരമായ നിയന്ത്രണങ്ങളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അദ്വൈതാശ്രമം വളപ്പിലേക്കു മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ടു 2017 ഫെബ്രുവരി 20 ന് മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത അപകീർത്തികരമാണെന്നാരോപിച്ചു മുനിസിപ്പൽ കൗൺസിലർ കെ.വി.സരളയാണു പരാതി നൽകിയത്. എന്നാൽ പരാതിക്കാരിയുടെ സൽകീർത്തിയെ ബാധിക്കുമെന്ന അറിവോ ഉദ്ദേശ്യമോ പത്രത്തിന്റെ എഡിറ്റർക്കും പബ്ലിഷർക്കുമുണ്ടായിരുന്നെന്നു കരുതാനാവില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി നടപടികൾ റദ്ദാക്കിയത്. ഹൈക്കോടതി വിധിയെ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  http://www.chiefeditorsguild.com  സ്വാഗതം ചെയ്തു. വ്യക്തമായ തെളിവുകളോടെ വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും ഇത് പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ നിയമനടപടികളുമായി നീങ്ങുന്ന പലരുമുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ പുറംലോകം അറിയാതെ മൂടിവെക്കുകയാണ് ഇവരുടെ ലക്‌ഷ്യം. നിസ്സാര കാര്യങ്ങള്‍ക്കുപോലും ഇന്ന് അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ തികച്ചും അവസരോചിതമാണ്. കുറ്റകൃത്യവും അഴിമതിയും നടത്തുന്നവര്‍ നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് തങ്ങളുടെ തെറ്റുകള്‍ സമൂഹത്തില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ജസ്റ്റ‌ിസ് എ.ബദറുദ്ദീനെപ്പോലുള്ളവരുടെ ശക്തമായ ഇടപെടല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജും പറഞ്ഞു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു

0
ഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേഷ് ശിവമണി...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നില്‍ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്ര​ദർശിപ്പിക്കുന്നതും കുറ്റകരം : ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നില്‍ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ശരീരം പ്ര​ദർശിപ്പിക്കുന്നതും...

എഡിഎമ്മിന്റെ മരണം ; ഇന്ന് രണ്ട് പ്രദേശങ്ങളിൽ ഹ‌‌‌‌ർത്താൽ ; റവന്യൂ ഉദ്യോഗസ്ഥ‌ർ അവധിയെടുത്ത്...

0
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍റെ ബാബുവിന്‍റെ മരണത്തിൽ ആളിക്കത്തി പ്രതിഷേധം. ഇന്ന്...

രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകം : കെ സുധാകരൻ

0
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം ഉണ്ടാകുമെന്ന്...