പരിസ്ഥിതി സംരക്ഷണം കര്‍ത്തവ്യമായി ഏറ്റെടുക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കടമയും കര്‍ത്തവ്യവുമായി ജനങ്ങള്‍ കാണണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടികള്‍ രാജീവ് ഭവന്‍ അങ്കണത്തില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍ശക്തി രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുന്ന യുദ്ധ സാഹചര്യങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന നാശം വളരെയേറെയാണെന്നും അതുകൊണ്ട് തന്നെ യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കേണ്ടത് പരിസ്ഥിതിക്കും അതുവഴി ജീവന്റെ നിലനില്‍പ്പിനും ആവശ്യമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിണിതപ്രഞ്ജയോടെ ശ്രമിക്കണമെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എബ്രഹാം മാത്യു പനച്ചമൂട്ടില്‍, അബ്ദുള്‍കലാം ആസാദ്, വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. റോയിസ് മല്ലശ്ശേരി, നേതാക്കളായ എം.എം. ഹുസൈന്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, എ. ഫറൂഖ്, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, പ്രദീപ് കെ. നായര്‍, മുണ്ടപ്പള്ളില്‍ സുഭാഷ്, എം.കെ. സുരേന്ദ്രന്‍, നിഷാദ് ആനപ്പാറ, ഉണ്ണി മുക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....