മാനസിക അസ്വാസ്ഥ്യമുള്ള പതിനാലുകാരിയോട് ഡോക്ടറുടെ കണ്ണില്ലാ ക്രൂരത ; കൈക്കൂലി നൽകിയത് കുറഞ്ഞുപോയെന്ന് പറഞ്ഞ് കുട്ടിയുടെ നേരെയാക്കിയ കാൽ വീണ്ടും ഒടിച്ചു

For full experience, Download our mobile application:
Get it on Google Play

മുസാഫർനഗർ : കാലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം പരിശോധനയ്‌ക്കെത്തിയ 14 വയസുകാരിയോട് ഡോക്ടറുടെ ക്രൂരത. കൈക്കൂലി നൽകാത്തതിന്റെ പേരിൽ കുട്ടിയുടെ ശരിയാക്കിയ കാൽ വീണ്ടും ഓടിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള പെൺകുട്ടിക്ക് നേരെയായിരുന്നു ഡോക്ടറുടെ അതിക്രമം. ഉത്തർ പ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർ ആണ് ഇത്തരത്തിൽ കുട്ടിയെ ആക്രമിച്ചത്. വിധവയായ കുട്ടിയുടെ അമ്മയോട് മകളെ ചികിൽസിക്കാൻ 25000 രൂപയായിരുന്നു ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് കുട്ടിയുടെ അമ്മ രേഷ്മ ഡോക്ടറെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഡോക്ടർ കുട്ടിയുടെ കാൽ ഓടിച്ചത്. ശസ്ത്രക്രിയ നടത്തുന്നതിന് മുൻപായി കുട്ടിയുടെ അമ്മ 8000 രൂപയ്ക്ക് ഡോക്ടർക്ക് നൽകിയിരുന്നു. ഇതിന് പുറമെ കൈക്കൂലി നൽകാത്തതാണ് ഇത്തരമൊരു ക്ർരോരതയ്ക്ക് കാരണമെന്നാണ് വിവരം. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാലാണ് കുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു, സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. രേഷ്മയുടെ മകളായ പതിനാലുകാരിക്ക് ഏകദേശം ആറാഴ്ച മുമ്പ് ജില്ലാ ആശുപത്രിയിൽ വെച്ച് വലതുകാലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം സൗജന്യമായി ചെയ്യേണ്ട ഈ ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ഇവരോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ സാമ്പത്തികമായി ശേഷിയില്ലാതിരുന്ന രേഷ്മ, ചികിൽസയ്ക്കായി ബുദ്ധിമുട്ടുകയും തുടർന്ന് സഹായത്തിനായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് സൌജന്യ ചികിൽസ ഉറപ്പാക്കാൻ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എങ്കിലും അധികാരികളുടെ ഉത്തരവ് മറികടന്നുകൊണ്ട് ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെടുന്നത് തുടരുകയും, ഒടുവിൽ 8,000 രൂപ വാങ്ങിയ ശേഷം ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശോധനയ്‌ക്കായി കുട്ടിയുമായി ആശുപത്രിയിൽ എത്തിയ സമയത്താണ് പ്രശ്നം കൂടുതൽ വഷളായതും തർക്കമുണ്ടായതും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു. ഈ സമയത്ത് കുട്ടി വേദന കൊണ്ട് നിലവിളിച്ചതായും ഒടിവുണ്ടാകുന്നത് പോലുള്ള ഒരു ശബ്ദം കേട്ടതായും രേഷ്മ പറയുന്നു. ഈ സംഭവത്തിന് ശേഷം കുട്ടിയുടെ കാലിന്റെ അവസ്ഥ കൂടുതൽ മോശമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് തിരിഞ്ഞുപോലും നോക്കിയില്ലെന്നും രേഷ്മ ആരോപിച്ചു. ഡോക്ടറുടെ ആക്രമണത്തിന് ഇരയായ പതിനാലുകാരി മാനസിക വൈകല്യമുള്ള കുട്ടിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങ പറയുന്നത്. തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് അമ്മ രേഷ്മ മകൾക്കൊപ്പം ജില്ലാ കളക്ടറേറ്റിൽ എത്തി ഔദ്യോഗികമായി പരാതി നൽകി. പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
ടികൾ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....