മദ്യവിതരണം : പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അടഞ്ഞുകിടന്ന കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യ വില്‍പ്പനശാലകളും വ്യാഴാഴ്ച്ച(ജൂണ്‍ 17) മുതല്‍ നിബന്ധനകള്‍ക്കനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്നും മദ്യം പാഴ്‌സലായി കൊടുക്കുന്നതിനും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ആള്‍ക്കൂട്ടം നിയന്ത്രിച്ച് മദ്യം വിതരണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മദ്യവിതരണം സംബന്ധിച്ചും ലൈസന്‍സ് സ്ഥാപനങ്ങളിലെ അനധികൃത പ്രവണതകള്‍ക്കുമെതിരെ ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍, നിര്‍ദേശങ്ങള്‍, രഹസ്യവിവരങ്ങള്‍ എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 155355, കണ്‍ട്രോള്‍ റൂം നമ്പര്‍: 0468 2222873, മൊബൈല്‍ നമ്പര്‍: 9400069473, 8547795321

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...