കോന്നി : അനധികൃത വിൽപ്പനക്കായി കൊണ്ടുപോയ വിദേശമദ്യം പോലീസ് പിടികൂടി. സംഭവത്തിൽ തേക്കുതോട് കലേഷ് ഭവനം നാരായണനെതിരെ (65) പോലീസ് കേസെടുത്തു. തേക്കുതോട് അള്ളുങ്കൽ പ്ലാന്റെഷൻ ഭാഗത്ത് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന ഏഴ് ലിറ്റർ വിദേശമദ്യം പിടികൂടിയത്. അബ്കാരി കേസിൽ മുൻപും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തണ്ണിത്തോട് സി ഐ ബി അയൂബ്ഖാന്റെ നിർദ്ദേശപ്രകാരം എസ് ഐ എം കെ അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എ എസ് ഐ കെ പി ബിജു, സി പി ഒമാരായ ഗോപൻ, അനീഷ്, ഡ്രൈവർ സന്തോഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അനധികൃത വിൽപ്പനക്കായി കൊണ്ടുപോയ വിദേശമദ്യം പോലീസ് പിടികൂടി
RECENT NEWS
Advertisment