കുട്ടനാട് : പുളിങ്കുന്നിലെ വിദേശമദ്യഷോപ്പിന് മുന്നില്‍ സി.ഐ.ടി.യു അംഗങ്ങളായ ലോഡിംഗ് തൊഴിലാളികളും ഷോപ്പിലെ യൂണിയന്‍ ജീവനക്കാരും തമ്മിലുണ്ടായ അടിപിടിയില്‍ ഒരു ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ ഷോപ്പിലേക്ക് കൊണ്ടുവന്ന മദ്യത്തിന്റെ ലോഡ് ഇറക്കി കഴിഞ്ഞയുടനെ ആയിരുന്നു സംഭവം. തൊഴിലാളികളില്‍ ഒരാള്‍ നേരത്തെ വാങ്ങിയ മദ്യ ബോട്ടിലുകളിലൊരെണ്ണം ലോഡ് ഇറക്കുന്നതിനിടെ ഷോപ്പിന് സമീപം സൂക്ഷിച്ചുവെച്ചിരുന്നു. ലോഡിറക്കി കഴിഞ്ഞ ഉടനെ ഈ ബോട്ടിലെടുക്കാന്‍ വന്നു നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അസഭ്യം പറച്ചിലുണ്ടാവുകയും അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. ഒരേ ട്രേഡ് യൂണിയനില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ നാട്ടിലാകെ പാട്ടായതോടെ നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കി.
മാറ്റി വെച്ച മദ്യക്കുപ്പി കണ്ടില്ല ; സിഐടിയു തൊഴിലാളികളും യൂണിയന്‍ ജീവനക്കാരും തമ്മില്‍ അടിപിടി
RECENT NEWS
Advertisment