തിരുവനന്തപുരം : സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങുന്നു. ബെവ്‌കോ ചില്ലറ വിൽപ്പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനുമായാണ് നടപടിയെന്ന് സ്ഥാപനം വാർത്താക്കുറിപ്പിൽ അറിയിച്ചു.
തെരഞ്ഞെടുത്ത ചില്ലറ വിൽപ്പനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യമാണ് ബെവ്കോ ലഭ്യമാക്കുന്നത്. ആഗസ്റ്റ് 17 മുതൽ ഇത് നടപ്പിലാക്കും. തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട് ലെറ്റുകളില്‍ ആണ് പരീക്ഷണം.
booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. അതേസമയം ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഏഴുമണി വരെയായിരുന്നു പ്രവര്‍ത്തന സമയം.