അഞ്ചല്‍ : അനധികൃത വിദേശ മദ്യവ്യാപാരം നടത്തിയതിന് ഒരാള്‍ പിടിയില്‍. അഞ്ചല്‍ അഗസ്ത്യക്കോട് ആശാഭവനില്‍ അശോകനാ(55)ണ് പോലീസിന്റെ പിടിയിലായത്. മദ്യവില്‍പ്പന നടക്കുന്നെന്ന് അഞ്ചല്‍ എസ്.എച്ച്.ഒ. ഗോപകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
വിദേശമദ്യത്തോടൊപ്പം രണ്ടുലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. പ്രിന്‍സിപ്പല്‍ എസ്.ഐ. ജ്യോതിഷ്, എസ്.ഐ. അലക്സാണ്ടര്‍, എ.എസ്.ഐ.മാരായ സാജന്‍, അജിത്ത് ലാല്‍, പ്രിയന്‍, സി.പി.ഒ. ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.