മദ്യനയക്കേസ് ; കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മദ്യനയക്കേസിൽ പ്രതിചേർക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതി സെപ്റ്റംബർ 25 വരെയാണ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. തിഹാർ ജയിലിൽ വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കെജ്രിവാളിനെ കോടതിക്കു മുമ്പിൽ ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പിയും മൂന്ന്, നാലു ദിവസത്തിനകം ഹാർഡ് കോപ്പിയും കെജ്രിവാളിന് കൈമാറാമെന്ന് വാദം കേൾക്കുന്നതിനിടെ സി.ബി.ഐ കോടതിയിൽ ഉറപ്പുനൽകി. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബാവേജ് കെജ്രിവാളിന് പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കെജ്രിവാളിനും മറ്റ് കുറ്റാരോപിതർക്കും എതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. സി.ബി​.ഐ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യം തേടിയുള്ള കെജ്രിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല. സെപ്റ്റംബർ അഞ്ചിന് സുപ്രീംകോടതിയിൽ എ.എ.പിയെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ് വി, അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരുടെ വാദം കേട്ട ശേഷം ഹർജിയിൽ വിധി പറയുന്നത് ജസ്റ്റിസുമാരായ സുര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് മാറ്റിവെക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....