തിരുമൂലപുരം സ്കൂൾ പരിസരത്ത് മദ്യ വില്പനശാല : തിരുവല്ല എം.എൽ.എ. മൗനം വെടിയണം – അഡ്വ .വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല തിരുമൂലപുരം എസ്.എൻ.വി. ഹൈസ്ക്കൂള്‍, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂള്‍, ബാലികാമഠം ഹയർ സെക്കന്ററി സ്കൂള്‍ എന്നിവയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബെവ് കോ ഔട്ട് ലെറ്റ് അവിടെ തുടരുന്നതു സംബന്ധിച്ച് തിരുവല്ല എം.എൽ.എ. മൗനം വെടിയണമെന്നും അടിയന്തിരമായി അത് മാറ്റി സ്ഥാപിക്കണമെന്നും യു.ഡി.എഫ്‌. ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിന്  സ്കൂൾ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തായി ബെവ് കോ ഔട്ട് ലെറ്റ് സ്ഥാപിക്കുന്നതു വഴി സർക്കാർ എന്തു സന്ദേശമാണ് നല്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ്. തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബെവ് കോ ഔട്ട് ലെറ്റിനു മുമ്പിൽ നടന്ന പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. മണ്ഡലം കൺവീനർ ലാൽ നന്ദാവനം അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്.ലേഖ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.അനീർ, കൗൺസിലർമാരായ ജേക്കബ് ജോർജ്ജ് മനയ്ക്കൽ, റേയ്ച്ചൽ, ലാലി ജോൺ ആൻഡ്രൂസ്, മുൻ വൈസ് ചെയർമാൻ ജോസ് പഴയിടം, ബിജു അലക്സ് മാത്യു, കെ.പി.രഘുകുമാർ, വി.ആർ.രാജേഷ്, ശ്രീജിത്ത് മുത്തൂർ, രാജൻ തോമസ്, റെജി മണലിൽ, സോജകർ ഡോസ്, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, ജോയി പരിയാരത്ത്, ടോണി കുര്യൻ, എ.ഐ.വർഗ്ഗീസ്, ജോർജ്ജ് ഉമ്മൻ, കെ.സി.മാത്യു എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...