Wednesday, December 6, 2023 1:19 pm

ലിസ് നിക്ഷേപ തട്ടിപ്പുകേസിൽ വിചാരണ പുനരാരംഭിക്കുന്നു

കൊച്ചി : ലിസ് നിക്ഷേപ തട്ടിപ്പുകേസിൽ 10 വർഷത്തിന് ശേഷം വിചാരണ പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെയാണ് വിചാരണ പുനരാരംഭിക്കുന്നത്. പത്തുമാസത്തിനികം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവ്. ലിസ് നിക്ഷേപ തട്ടിപ്പ് കേസിൽ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മാനേജിങ് ട്രസ്റ്റി പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ അടക്കം 9 പ്രതികളാണ് 10 വർഷം മുൻപ് ഹൈക്കോടതിയെ സമീപിച്ചത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

കൊച്ചി നർക്കോട്ടിക് സെൽ അസി.കമ്മിഷണറായിരുന്ന പി.എം. ജോസഫ് സാജു സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജോസഫ് സാജുവിന് അന്വേഷണം നടത്താൻ അധികാരമില്ലെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി കേസിന്‍റെ വിചാരണ 10 മാസത്തിനകം പൂർത്തിയാക്കാൻ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

ഇടപാടുകാരിൽനിന്ന് 447 കോടി രൂപ പിരിച്ച കേസിൽ ഒമ്പത് പ്രതികൾക്കെതിരെ 2012 ൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തെ 7 പ്രതികളുണ്ടായിരുന്ന കേസിൽ തുടരന്വേഷത്തിന് ശേഷമാണ് രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു പ്രവർത്തനം. തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന ഉറപ്പുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം.

തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതോടെ കേസിന്‍റെ വിചാരണ നിർത്തിവെച്ചു. ആയിരക്കണക്കിന് പേരാണ് നിക്ഷേപത്തുക മടക്കി കിട്ടുന്നതിനായി നിയമനടപടികളുമായി ഇപ്പോഴും മുന്നോട്ടുപോകുന്നത്. 10 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇവർക്ക് ഏറെ ആശ്വാസമാകും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...

കറിവേപ്പിലയും തുളസിയും ഇനി തഴച്ചു വളരും ; ഇവ ഇട്ടു നൽകിയാൽ മതി

0
വീടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളിൽ ഇവയുണ്ടാകും. പലപ്പോഴുമുള്ള...