രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങൾ കൂടി കണക്കിലെടുത്താൽ, വാണിജ്യ ബാങ്കുകൾക്ക് ഈ വരുന്ന ഓഗസ്റ്റ് മാസത്തിൽ 14 ദിവസം അവധിയായിരിക്കും. ഞായറാഴ്ചയും രണ്ടും നാലും ശനിയാഴ്ചകളിലും സാധാരണ അനുവദിച്ചിട്ടുള്ള അവധികളും ഉൾപ്പെടെയുള്ള കണക്കാണിത്. നിലവിൽ മൂന്ന് വിഭാഗങ്ങളിലായാണ് ഭാരതീയ റിസർവ് ബാങ്ക്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് & റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേയ്സ്, ബാങ്ക്സ് ക്ലോസിങ് ഓഫ് അക്കൗണ്ട്സ് എന്നിങ്ങനെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആർബിഐ അവധി ദിനങ്ങൾ അനുവദിച്ചിട്ടുള്ളത്.
ബാങ്ക് അവധി: എല്ലാ സംസ്ഥാനങ്ങളിലേയും ഉൾപ്പെടുത്തിയത്
ഓഗസ്റ്റ് 8: ടെൻഡങ് ലോ റുംഫാത് – സിക്കിമിൽ ബാങ്ക് അവധി.
ഓഗസ്റ്റ് 15: സ്വാതന്ത്ര ദിനം – രാജ്യമെമ്പാടും ബാങ്കുകൾക്ക് അവധി
ഓഗസ്റ്റ് 16: ഷാഹെൻഷാഹി- പാർസി പുതുവർഷം – മുംബൈ, ബേലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഓഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവ തിഥി – അസമിൽ ബാങ്ക് അവധി
ഓഗസ്റ്റ് 28: ഒന്നാം ഓണം – കേരളത്തിൽ ബാങ്ക് അവധി
ഓഗസ്റ്റ് 29: തിരുവോണം – കേരളത്തിൽ ബാങ്ക് അവധി
ഓഗസ്റ്റ് 30: രക്ഷാബന്ധൻ – രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഓഗസ്റ്റ് 31: രക്ഷാബന്ധൻ/ ശ്രീ നാരായണ ഗുരു ജയന്തി/ ഫാങ് ലബ്സോ – സിക്കിം, കേരള, ഉത്തർ പ്രദേശ്, ഉത്തരാറണ്ഡ് എന്നിവിടങ്ങളിൽ ബാങ്ക് അവധി
വാരാന്ത്യ അവധികൾ
ഓഗസ്റ്റ് 6: ഞായറാഴ്ച
ഓഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 13: ഞായറാഴ്ച
ഓഗസ്റ്റ് 20: ഞായറാഴ്ച
ഓഗസ്റ്റ് 26: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 27: ഞായറാഴ്ച