Friday, June 14, 2024 4:49 pm

തമിഴകത്ത് ജനപ്രീതി കൂടുതലുള്ള പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

For full experience, Download our mobile application:
Get it on Google Play

തമിഴകത്ത് ജനപ്രീതി കൂടുതലുള്ള പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ദളപതി വിജയിയാണ് മെയിലും തമിഴ് താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കുറച്ച് മാസങ്ങളായി വിജയ് തന്നെയായിരുന്നു താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്താറുള്ളതെന്ന പ്രത്യേകതയുമുണ്ട്. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു തമിഴ് താരമാണ് വിജയ് എന്നതാണ് മുന്നിലെത്താൻ ഗുണകരമായത്. ഏപ്രിലില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരം തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അജിത്തായിരുന്നു. മെയ് മാസത്തിലും അജിത്താണ് തമിഴ് താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിഡാ മുയര്‍ച്ചി എന്ന വരാനിരിക്കുന്ന ചിത്രം അജിത്തിന്റേതായി ആകാംക്ഷയോടെ തമിഴകം കാത്തിരിക്കുന്നതുമാണ് താരങ്ങളുടെ പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താൻ അജിത്തിനായത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും നടൻ അജിത്തിന്റേതായിട്ടുള്ളതും ഓര്‍മാക്സ് മീഡിയയുടെ താരങ്ങളുടെ പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചു.

മൂന്നാം സ്ഥാനത്ത് തമിഴകത്തിന്റെ പ്രിയ താരം സൂര്യയാണ് എന്നത് അതിശയോക്തിയില്ലാത്ത ഒന്നാണ്. സംവിധായകൻ സിരുത്തൈ ശിവയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഉള്ളതാണ് താരത്തിന് പട്ടികയില്‍ മുന്നില്‍ എത്താൻ പിന്തുണയായത്. സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന നടൻ ധനുഷ് ആണെന്ന് താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാക്കുന്നു. തൊട്ടുപിന്നില്‍ രജനികാന്താണ് ഇടംനേടിയിരിക്കുന്നത്. ആറാമനായി ശിവകാര്‍ത്തികേയൻ മുന്നേറിയപ്പോള്‍ തമിഴ് താരങ്ങളില്‍ ഏഴാമത് കമല്‍ഹാസനും എട്ടാമത് വിക്രമുമാണ്. ഒമ്പതാം സ്ഥാനത്ത് വിജയ് സേതുപതിയാണ് താരങ്ങളുടെ പട്ടികയിലുള്ളത്. മേയില്‍ അവസാന സ്ഥാനത്ത് എത്തിയ താരം കാര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്ത് ദുരന്തം ; സഹായഹസ്തം നീട്ടി മുന്നില്‍ നിന്ന് നയിച്ചത് മലയാളികളുള്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

0
കുവൈത്ത് : മംഗഫിലുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നത് മലയാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ...

അനാവശ്യമായി സിപിഎം ആളുകളുടെ മേലെ ചെളി വാരി എറിയുന്നു ; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

0
കോട്ടയം : ബാർ കോഴ ആരോപണത്തിൽ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന...

മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത് ; മുഖ്യമന്ത്രി

0
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച...

മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാ​ഗവുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായെന്ന് ആർഎസ്എസ്

0
മുംബൈ :  മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാ​ഗവുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായെന്ന്...